തിരുവനന്തപുരം: അക്ഷരങ്ങളെ സ്‌നേഹിക്കാനും വായനയിലേക്ക് മടങ്ങിപ്പോകാനും പുതുതലമുറയ്ക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുരാരേഖാ വകുപ്പ് എസ്. എം. വി. സ്‌കൂളില്‍ സംഘടിപ്പിച്ച ചരിത്രരേഖാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച നേരിട്ടുള്ള വായനയെ ഇല്ലാതാക്കി. വായനയിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നിനുമാകില്ല. പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തിന്റെ അന്ത:സത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. കേശവദേവ്, കുമാരനാശാന്‍, മഹാത്മാഗാന്ധി എന്നിവരുടെ കൈപ്പട, ഒപ്പ് തുടങ്ങിയ ചരിത്രരേഖകളാണ് പ്രദര്‍നത്തിലുള്ളത്. ആറ•ുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുവര്‍ചിത്ര പ്രദര്‍ശനവും നടന്നു. വായനയും പ്രബുദ്ധതയും എന്ന വിഷയത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പ്രഭാഷണം നടത്തി.
സാംസ്‌കാരികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത അധ്യക്ഷത വഹിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ., മ്യൂസിയം ഡയറക്ടര്‍ അബു എസ്., പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ. ആര്‍. സോന, ആര്‍. ചന്ദ്രന്‍പിള്ള, ടി. കെ. കരുണദാസ്, പി. ബിജു, പ്രിന്‍സിപ്പല്‍ വി. വസന്തകുമാരി, ഹെഡ്മാസ്റ്റര്‍ സലില്‍കുമാര്‍ ഒ. എം., പി. ടി. എ. പ്രസിഡന്റ് അഡ്വ. കെ. പി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post