ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ച പറനിറയ്ക്കല്‍ വഴിപാട് ക്ഷേത്രം തന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തിവച്ചു. വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടനെ നിറുത്തിവയ്ക്കണമെന്നും മുഖ്യതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് തന്ത്രിയുടെ വീട്ടില്‍ നേരിട്ടു ചെന്ന് കണ്ട് വഴിപാട് നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്ന കത്ത് തന്ത്രിക്ക് കൈമാറുകയായിരുന്നു.
Discussion about this post