തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം ജൂലൈ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആധുനികവത്കരിച്ച മെഷീന്‍ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
നീം-ജി എന്ന പേരിലാണ് കേരള ഓട്ടോമൊബൈല്‍സ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ഇലക്ട്രോണിക് വാഹന നിര്‍മാണത്തിലേക്ക് വ്യാവസായികാടിസ്ഥാനത്തില്‍ കടക്കുന്നതിന്റെ തുടക്കമാണിത്.
ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും.
Discussion about this post