ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം. എം. മണി പറഞ്ഞു. വൈദ്യുതി ക്ഷാമം രൂക്ഷമാണ്. നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കുമെന്ന് തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി..
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരും. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post