തിരുവനന്തപുരം: വളരെക്കാലമായി തീര്‍പ്പാകാതെയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജൂലൈ 13 ന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ദ്വൈമാസ ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.
കോടതി വ്യവഹാരങ്ങള്‍ക്കു പുറമെ മോട്ടോര്‍ വാഹന അപകട ക്ലെയിം, റവന്യൂ കേസുകള്‍, ആദായവില്പന നികുതി സംബന്ധവും, വൈദ്യുതി-ജല വിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെന്‍ഷനുമുള്‍പ്പടെയുള്ള സര്‍വീസ് കേസുകള്‍, സര്‍വേ അതിര്‍ത്തി തര്‍ക്കങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ത്തര്‍ക്കം, പിന്‍തുടര്‍ച്ചാവകാശത്തര്‍ക്കം, വസ്തു നികുതി തുടങ്ങി പല മേഖലകളിലുമുള്ള തര്‍ക്കങ്ങള്‍ ലോക്അദാലത്ത് കൈകാര്യം ചെയ്യും.
പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ അദാലത്തിനു മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ സജീവസഹകരണം ഉണ്ടാകണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
Discussion about this post