തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ടു പേര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. കൂടാതെ കാറിന്റെ പിന്‍ സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലായ് 6ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് കത്ത്. വാഹന പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. വരും നാളുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് സൂചന.
Discussion about this post