കൊച്ചി: അനധികൃതമായി കൊണ്ടുവന്ന സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാളെ നെടുമ്പാശേരിയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. ക്വലാലംപുരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്. ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് ഇയാളില്‍ ന്ിന്നും ലഭിച്ചവിവരം.













