പീരുമേട്: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പീരുമേട് ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ചതിന് ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മരണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജയിലില്‍നിന്ന് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Discussion about this post