കാക്കനാട്: പൊക്കാളിപാടങ്ങളുടെ സമഗ്ര വികസനത്തിനായി പദ്ധതി സമര്‍പ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന പൊക്കാളി ലാന്റ് ഡെവലപ്‌മെന്റ് എജന്‍സി യോഗത്തില്‍ തീരുമാനിച്ചു. കൃഷി വ്യാപനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കൊയ്ത്ത് ഇന്‍സെന്റീവ് ലഭ്യമാക്കുന്നതുള്‍പ്പെടെ 33 കോടി രൂപയുടെ വിവിധ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവില്‍ തരിശ് കിടക്കുന്ന നിലങ്ങളില്‍ കൃഷി വ്യാപിപ്പിക്കും. ഈ വര്‍ഷം 100 ഹെക്ടര്‍ കൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാത്തനാട് പുഴയുടെ ആഴം കൂട്ടുന്നതിന് പദ്ധതി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏജന്‍സി വൈസ് ചെയര്‍മാന്‍ കെ.എം ദിനകരന്‍, കര്‍ഷക പ്രതിനിധികളായ പി.എല്‍ സന്തോഷ്, എന്‍.കെ ബാബു, ആലപ്പുഴ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് .കെ മത്തായി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ വീണ വിഘ്‌നേശ്വരള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലേഖ കാര്‍ത്തി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മേരി പെട്രീഷ്യ എന്നിവര്‍ പങ്കെടുത്തു.
Discussion about this post