തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും കര്‍ശനമാക്കിയ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പോലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിയമം പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക കമ്പനികള്‍ നല്‍കാന്‍ വിസമ്മതിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Discussion about this post