തിരുവനന്തപുരം: പോക്സോ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവായി. പോക്സോ ആക്ടിലെ സെക്ഷന്‍ 28 പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്.
13 തസ്തികകളായിരിക്കും കോടതിയില്‍ ഉണ്ടാകുക. ഇതില്‍ പത്തെണ്ണം പുനര്‍വിന്യാസത്തിലൂടെയായിരിക്കും. ജില്ലാ ജഡ്ജി, ബെഞ്ച് ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരുടെ ഓരോ തസ്തിക സൃഷ്ടിക്കും. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനമേഖലയുള്ള വഖഫ് ട്രൈബ്യൂണല്‍ രൂപീകൃതമായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ച എറണാകുളം അഡീ. ജില്ലാ കോടതി-4/വഖഫ് ട്രൈബ്യൂണലില്‍ നിന്നാണ് പത്തു തസ്തികകള്‍ പുനര്‍വിന്യസിച്ചിട്ടുള്ളത്.
Discussion about this post