മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ചികിത്സയിലിരിക്കെ രോഗി മരണപ്പെട്ടതിനെ തുടര്‍ന്നു ബന്ധുകള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു. രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെയും സുരക്ഷ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രി ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Discussion about this post