തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സി.പി.എമ്മില്‍നിന്ന് പുറത്താക്കാന് അണിയറനീക്കം. സംസ്ഥാന സമിതിയിലാണ് തീരുമാനം. ശശിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നതായിരുന്നു. എന്നാല്‍ സസ്‌പെന്‍ഷനേക്കാള് പുറത്താക്കല്‍ തന്നെവേണമെന്ന് സംസ്ഥാന സമിതിയില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നു.
അതേസമയം ആരോപണത്തെത്തുടര്‍ന്ന് ശശി നേരത്തെ സംസ്ഥാന സമിതിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്ന പി.ശശിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. 2011 മാര്‍ച്ചിലാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
Discussion about this post