കൊച്ചി: അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂഷമാകുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരുവിഭാഗം വൈദികര്‍ സമരം ആരംഭിച്ചു. വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരിക്കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും ചുമതലയില്‍ നിന്ന് മാറ്റണമെന്നതാണ് പ്രധാന ആവശ്യം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നാണ് വിമതവിഭാഗം വൈദികരുടെ ആവശ്യപ്പെടുന്നു.
Discussion about this post