ചെന്നൈ: ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
15-ന് പുലര്‍ച്ചെ 2.51നു നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. റോക്കറ്റ് അഴിച്ചെടുക്കാതെതന്നെ പ്രശ്‌നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post