ചെന്നൈ: ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍(72) അന്തരിച്ചു. ശനിയാഴ്ച രാത്രി ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്.













