ഒറ്റപ്പാലം: നഗരസഭ ഓഫീസില്‍ അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയ സംഭവത്തില്‍ സി.പി.എം. കൗണ്‍സിലര്‍ക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായ ഒറ്റപ്പാലം വരോട് പെരുങ്കുറിശ്ശിവീട്ടില്‍ സുജാതക്കെതിരെയാണ് (50) പോലീസ് കേസെടുത്തിട്ടുള്ളത്. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടി.
സി.പി.എം. വരോട് ലോക്കല്‍കമ്മിറ്റി അംഗമായ ഇവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാര്‍ഡായ ചേരിക്കുന്നില്‍ നിന്ന് വിജയിച്ചാണ് സുജാത കൗണ്‍സിലറായത്. കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.
Discussion about this post