ന്യൂഡല്‍ഹി: രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസുകളിലെ മധ്യസ്ഥ ചര്‍ച്ചയുടെ ഫലം അടുത്ത മാസം ഒന്നിന് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് (റിട്ട) എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയോട് ഈ മാസം 31 വരെയുള്ള നടപടികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ടതാണ് മധ്യസ്ഥ സമിതി.
കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് അടുത്ത മാസം 2നു തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു.
Discussion about this post