തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രി എം.എം. മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തും. ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലയോട്ടിക്കും തലച്ചോറിനുമിടയില്‍ നേരിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു.













