തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് വിഷയത്തിലും പിഎസ് സി പരീക്ഷയില്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. രണ്ടു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. സെക്രട്ടറിയേറ്റിലെ സമരഗേറ്റിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
Discussion about this post