തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നതതല യോഗം വിളിച്ചു. വൈകിട്ടാണ് യോഗം. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും. ക്ഷേത്രത്തില്‍ ഭക്‌തജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സുരക്ഷ ശക്‌തമാക്കുകയെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ. എല്ലാം നോക്കിക്കാണുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Discussion about this post