മംഗളൂരു: പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് തീവണ്ടിഗതാഗതം പൂര്‍ണമായും നിലച്ചു. മംഗളൂരു-ബെംഗളൂരു റൂട്ടില്‍ സുബ്രഹ്മണ്യ റോഡ്, എടകുമാരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാണിബന്ധയിലാണ് പാളത്തില്‍ മണ്ണിടിഞ്ഞുവീണത്.
ഇതേത്തുടര്‍ന്ന് വിവിധ തീവണ്ടികള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. 16576 മംഗളൂരു ജങ്ഷന്‍-യശ്വന്ത്പുര എക്‌സ്പ്രസ്, 16586 മംഗളൂരു സെന്‍ട്രല്‍-യശ്വന്ത്പുര എക്‌സ്പ്രസ്, 16515 യശ്വന്ത്പുര-കാര്‍വാര്‍ എക്‌സ്പ്രസ്, വ്യാഴാഴ്ച പുറപ്പെടേണ്ട 16516 കാര്‍വാര്‍-യശ്വന്ത്പുര എക്‌സ്പ്രസ് എന്നീ വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി.
6523 ബെംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്, 6513 ബെംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ് എന്നിവ മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ച കാര്‍വാറില്‍നിന്ന് പുറപ്പെടേണ്ട 16514 കാര്‍വാര്‍-ബെംഗളൂരു എക്‌സ്പ്രസ്, വ്യാഴാഴ്ച പുറപ്പെടേണ്ട 16524 കാര്‍വാര്‍-ബെംഗളൂരു എക്‌സ്പ്രസ് എന്നിവ മംഗളൂരു സെന്‍ട്രലില്‍നിന്നാകും പുറപ്പെടുക.
Discussion about this post