തിരുവനന്തപുരം: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലറായി എം.ആര്‍.ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു. സര്‍വകലാശാലയിലെ അക്കാഡമിക്സ് ആന്‍ഡ് റിസര്‍ച്ച് വിഭാഗം മുന്‍ ഡയറക്ടറാണ്. യു.എന്‍.എഫ്.എ.ഒ., സി.ഇ.ആര്‍.എഫ്. പദ്ധതികളുടെ ദേശീയ കണ്‍സള്‍ട്ടന്റുമാണ് അദ്ദേഹം.
തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്.













