ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ഉപാധികളോടെ പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹത്തിനായി ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991ല്‍ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.
Discussion about this post