ന്യൂഡല്‍ഹി: ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് അതിര്‍ത്തി കടത്തിയാണ് ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ചത്. അന്ന് മുതല്‍ ജൂലൈ 26 ഇന്ത്യന്‍ ജനത കാര്‍ഗില്‍ വിജയ ദിവസമായി ആചരിച്ച് വരികയാണ്.
Discussion about this post