തിരുവനന്തപുരം: 600 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാനം 5374 കോടി രൂപ നല്‍കും. കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നല്‍കാന്‍ സംസ്ഥാന ധനവകുപ്പ് തീരുമാനിച്ചു.
ദേശീയപാതാ വികസനത്തിന് 44,000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ കേരളത്തിലെ ഭൂമിവില കൂടുതലായതിനാല്‍ സ്ഥലമേറ്റെടുക്കാന്‍ 21,496 കോടി രൂപ വേണം. ഇതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന് കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു.എത്രയുംവേഗം പണം കൈമാറുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി.
Discussion about this post