തൃശൂര്‍: പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൃശൂരിലെ ആറ്റൂര്‍ ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനിച്ചത്. അധ്യാപകനായിരുന്ന ആറ്റൂര്‍ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വകലാശാലാ സിന്റിക്കേറ്റ് അംഗമായിയിരുന്നു.
Discussion about this post