വെള്ളറട: അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുലിനെ ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അതേസമയം കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിനെ കണ്ടെത്താന്‍ പൊഴിയൂര്‍ എസ്‌ഐ പ്രസാദിന്റെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ സംഘം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. സംഭവശേഷം ഇയാള്‍ മിലിറ്ററി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണു പോലീസിന് ലഭിച്ച വിവരം. അഖില്‍ രാഖിയെ വിവാഹം കഴിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചു. മൃതദേഹത്തില്‍ നിന്നു കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തില്‍ വച്ച് അണിയിച്ചതായും പോലീസ് കരുതുന്നു. ദീര്‍ഘനാളത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയ അഖില്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതാണു പ്രശ്‌നങ്ങള്‍ക്ക് കാരണം. രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണു കുഴിച്ചുമൂടിയത്. കാണാതായ വസ്ത്രങ്ങളും ഇനി കണ്ടെത്താന്‍ പോലീസ് നീക്കം ആരംഭിച്ചു.
Discussion about this post