ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18ല്‍നിന്നും അഞ്ച് ശതമാനമാക്കിയും കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണു തീരുമാനമുണ്ടായത്.
Discussion about this post