തിരുവനന്തപുരം: പോലീസ് സേനയില്‍ അകാരണമായി മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
പോലീസ് സേനയില്‍ അടുത്തകാലത്തു നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് .
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡിജിപിയുടെ നിര്‍ദേശം. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെടെ പോലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് മൂന്നാംമുറക്കാരെ പിടികൂടാനുള്ള നീക്കം ആരംഭിച്ചത്.
Discussion about this post