മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയ് രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് തയാറാണെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടിയേരിയെ കോടതിയെ അറിയിച്ചു. അതേസമയം കേസിലെ പരാതിക്കാരിയായ യുവതി ബോംബെ ഹൈക്കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. വ്യാജ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. നേരത്തെ അന്വേഷണവുമായി സഹകരിക്കണമെന്നും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകണമെന്നുമുള്ള ഉപാധികളോടെ മുംബൈ സെഷന്‍സ് കോടതി കേസില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post