കാക്കനാട്: രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. സിവില്‍സ്റ്റേഷന്‍ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളെ അപേക്ഷിച്ച് തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍പുരോഗതി ഉണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. വിവിധ തൊഴില്‍ തര്‍ക്കങ്ങളില്‍ 80 ശതമാനവും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് പറഞ്ഞ മന്ത്രി മധ്യസ്ഥ ചര്‍ച്ചകളില്‍ കൂടുതല്‍ പുരോഗതി നേടണമെന്നും നിര്‍ദ്ദേശിച്ചു.
അവലോകനയോഗത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ സി.വി. സജന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷ്ണര്‍മാരായ ബിച്ചു ബാലന്‍, രഞ്ജിത്ത് മനോഹര്‍, തുളസീദരന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. എം ഫിറോസ്, വിവിധ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post