ആലുവ: കര്‍ക്കടക വാവ് ബലിദര്‍പ്പണത്തിന് ആലുവ അദ്വൈതാശ്രമത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്വൈതാശ്രമം ഭക്തജന സമിതി യോഗം തീരുമാനിച്ചു. ജൂലായ് 31നാണ് ബലിതര്‍പ്പണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളിക്കടവുകളും തര്‍പ്പണ സൗകര്യവും ഉണ്ടാകും.
ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) അദ്വൈതാശ്രമം പുനപ്രതിഷ്ഠ വാര്‍ഷികവും സെപ്തംബര്‍ 13ന് 165 -ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും നടത്തും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, ഭക്തജന സമിതി പ്രസിഡന്റ് പവിത്രന്‍ സംഘമിത്ര, കണ്‍വീനര്‍ എം.വി. മനോഹരന്‍, എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.കെ. മോഹനന്‍, കെ.കുമാരന്‍, വനിത സംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, ഗുരുധര്‍മ്മ പ്രചരണ സഭ മണ്ഡലം പ്രസിഡന്റ് ബാബു മുപ്പത്തടം, ശശി തൂമ്പായില്‍ എന്നിവര്‍ സംസാരിച്ചു
Discussion about this post