തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി രാജ്യനന്‍മയ്‌ക്കു വേണ്ടിയല്ല ഉപയോഗിക്കേണ്ടതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ക്ഷേത്രത്തിലെ നിധി ഉപയോഗിക്കാന്‍ പാടില്ല. സ്വത്ത് എവിടെനിന്ന് എടുത്തുവോ, അവിടെത്തന്നെ സൂക്ഷിക്കണം.
മഹാരാജാവിന്റെ സാന്നിധ്യത്തില്‍ ഹിന്ദുസംഘടനകള്‍ യോഗം ചേര്‍ന്ന് സ്വത്ത് എന്തുചെയ്യണമെന്ന് തീരുമാനിക്കണം. ഹിന്ദുക്കളുടെ സ്വത്ത് എങ്ങനെ വിനിയോഗിക്കണമെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കും. സ്വത്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടിയാല്‍ പ്രതിഷേധമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post