ശ്രീനഗര്‍: പാതയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ എത്രയും പെട്ടെന്ന് കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി. തീര്‍ഥാടനപാതയില്‍ അമേരിക്കന്‍ നിര്‍മിത റൈഫിളും പാകിസ്താന്‍ നിര്‍മിത കുഴിബോംബുകളും സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.
പാകിസ്താന്‍ പിന്തുണയുള്ള ഭീകരര്‍ അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലായാണ് തീര്‍ഥാടകരോട് താഴ്‌വരയില്‍ നിന്നും യാത്ര മതിയാക്കി എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ ആവശ്യപ്പെടുന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post