ആലപ്പുഴ: തുഴയുടെ താളത്തില്‍ അമരവും അണിയവും ഒന്നിച്ചു ചേരുന്ന തുടിതാളം.തുഴയുന്ന ഓരോ തുഴപ്പാടിലും കണ്ണിന് കുളിര്‍മയായ് ചുണ്ടന്റെ കുതിപ്പ്. ഇതാണ് 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ തീം സോംഗ്. ചലച്ച്രിത്ര രംഗത്തെ തന്റെ പ്രഭാവം വീണ്ടും തെളിയുക്കുന്ന സംഗീത സംവീധാനവുമായി ജോസി ആലപ്പി. ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള തീം സോങിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
ആവേശം ഇടിനാദം പോലെ എന്ന ഇത്തവണത്തെ ജലോത്സവ ഗാനം തയ്യാറാക്കിയത് എന്‍.ടി.ബി.ആര്‍ സുവനീര്‍ കമ്മിറ്റിയാണ്. വരികള്‍ ഗാനത്തിനായി തയ്യാറാക്കിയത് ഹരി നാരായണാണ്.കുട്ടനാടിന്റെ ഓളപ്പരിപ്പിനെ ആവേശത്തിന്റെ കൊടുമുടുയിലെത്തിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകനായ സച്ചിന്‍ വാര്യരും. പൂര്‍ണ്ണമായും വള്ളത്തിന്റെ താളത്തിനൊപ്പിച്ച് നീങ്ങുന്ന ഗാനം സംവിധാനം ചെയ്തത് തേജസാണ്. തീം സോങ്ങ് തയ്യാറാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് എ.ഡി.എം ഐ.അബ്ദുള്‍ സലാം കണ്‍വീനറായുള്ള എന്‍.ടി.ബി.ആര്‍ സുവനീര്‍ കമ്മിറ്റിയാണ്.സുവനീര്‍ കമ്മിറ്റി ചീഫ് എഡിറ്റര്‍ എം.ആര്‍ പ്രേം,കമ്മിറ്റി ഭാരവാഹികളായ വി.എന്‍ വിജയകുമാര്‍,എ.എന്‍ പുരം ശിവകുമാര്‍,പി ജ്യോതിസ്സ് തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post