മുളന്തുരുത്തി: സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാലയങ്ങളെയും രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഒക്ടോബര്‍ മാസത്തോടെ കേരളം വിദ്യാഭ്യാസരംഗത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നവീകരിച്ച ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം വരുംതലമുറയ്ക്ക് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സംവിധാനത്തില്‍ പഠിക്കാന്‍ അവസരമൊരുക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംവിധാനം. വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവല്‍ക്കരണമാണോ സ്വകാര്യ വത്കരണമാണോ അഭികാമ്യം എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹയര്‍സെക്കന്‍ഡറി സംവിധാനത്തെ നിലനിര്‍ത്തണമെങ്കില്‍ ഒന്നു മുതല്‍ 12 വരെ സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തുടരേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post