ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം.
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ. ഏഴുതവണ ലോക്സഭാംഗമായ സുഷമാ സ്വരാജ് ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. രണ്ടുതവണ മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി നേടിയിട്ടുണ്ട്.
1952 ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണു ജനനം. അച്ഛന്: ഹര്‍ദേവ് ശര്‍മ, അമ്മ: ലക്ഷ്മി ദേവി. ആര്.എസ്.എസ്. അംഗമായിരുന്നു അച്ഛന്. അഭിഭാഷകനായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. ഏകമകള്‍ ഭാംസുരി സ്വരാജ്.
Discussion about this post