ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് ഉന്നതതല സമിതി എന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതി പ്രത്യേക ടീമിനെ നിയോഗിച്ചത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇനി സുപ്രീംകോടതി നിയോഗിച്ച ടീമിനൊപ്പം ചേര്‍ന്നായിരിക്കും ഉന്നതതല സമിതി പ്രവര്‍ത്തിന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ബി.പി ജീവന്‍ റെഡ്ഡി ചെയര്‍മാനായ അന്വേഷണ സംഘത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.ബി ഷാ, റോ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്.
കള്ളപ്പണക്കേസുകളില്‍ അന്വേഷണത്തിലെ മെല്ലപ്പോക്കില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വിദേശബാങ്കുകളിലെ കള്ളപ്പണത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ്. രാജ്യത്തിന് പുറത്തേക്ക് ഇത്രയും പണംപോയ വഴി ആശ്ചര്യപ്പെടുത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post