ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകളുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ ജസ്റ്റിസ് പി.ഡി. ദിനകരനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി. കുറ്റവിചാരണാ നടപടികള്‍ ചോദ്യംചെയ്ത് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായ ദിനകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ആരോപണങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍നിന്നു മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവുവിനെ ഒഴിവാക്കണമെന്ന ദിനകരന്റെ ആവശ്യം കോടതി അംഗീകരിച്ചു. 2012 മെയ് മാസത്തില്‍ വിരമിക്കുന്ന ജസ്റ്റിസ് ദിനകരന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഉയര്‍ന്ന ആരോപണങ്ങളാണ് കുറ്റവിചാരണാനടപടിക്ക് ആധാരം. സിക്കിം ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് ദിനകരനെതിരെ 16 ആരോപണങ്ങളാണുള്ളത്.
Discussion about this post