തിരുവനന്തപുരം: 2019ലെ മലയാള ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായി ആഘോഷിക്കും. നവംബര്‍ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാസമ്മേളനം സംഘടിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം.
സ്കൂളുകളില്‍ മലയാളദിനത്തില്‍ ചേരുന്ന അസംബ്ളിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും പ്രതിജ്ഞ എടുക്കണം.
വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്്സേവനരേഖയും ഭരണഭാഷാസേവന പുരസ്കാരവും ഭരണഭാഷാഗ്രന്ഥരചനാ പുരസ്കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റപുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പാക്കാം.
ഓഫീസുകളില്‍ ഓരോദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ളീഷ് പദങ്ങളും സമാന മലയാളപദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം.
Discussion about this post