ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രം ഗൗരവമായി എടുത്തില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. കോടതിയുടെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്നാണ് പേരിനെങ്കിലും അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായതെന്ന് കള്ളപ്പണത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്ക്കരിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീം കോടതി കുറ്റപ്പെടുത്തി.
വാദത്തിന്റെ ആദ്യ നാളുകളില്‍ സര്‍ക്കാര്‍ എല്ലാം നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന് ആശയക്കുഴപ്പവും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും പതിവായിരുന്നു. ഇന്ത്യയിലുണ്ടായിരുന്നിട്ടും ഹസ്സന്‍ അലി ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എടുക്കാവുന്ന നടപടികള്‍ പോലും എന്തു കൊണ്ട് എടുത്തില്ലെന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല.
ഹസ്സന്‍ അലി ഖാനെ ചോദ്യം ചെയ്തതില്‍ നിന്നു വന്‍കിട കമ്പനിയുടമകളുടെയും രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നവരുടെയും അന്താരാഷ്ട്ര ആയുധക്കടത്തുക്കാരുടെയും പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ആ വിവരങ്ങള്‍ അന്വേഷിക്കാനോ നടപടികളെടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല-കോടതി കുറ്റപ്പെടുത്തി.
Discussion about this post