തിരുവനന്തപുരം: ആഗസ്റ്റ് ഏഴുമുതല്‍ ഒന്‍പതുവരെയുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഭാരതപ്പുഴയ്ക്ക് കുറുകേയുള്ള പാലക്കാട് വെള്ളിയാംകല്ല് റെഗുലേറ്ററിന്റെ ചില ഷട്ടറുകള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അധികചുമതല വഹിക്കുന്ന സെന്‍ട്രല്‍ സര്‍ക്കിനു കീഴിലുള്ള ചമ്രവട്ടം പ്രോജക്ട് ഡിവിഷനിലെ ഈശ്വരമംഗലം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാറയ്ക്കലിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.













