ന്യൂഡല്‍ഹി: ബിജെപി സംഘടനാ തിരഞ്ഞെടുപ്പു സെപ്റ്റംബര്‍ 11ന് ആരംഭിക്കും. 11 മുതല്‍ 30 വരെ ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പു നടക്കും. മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 മുതല്‍ 31 വരെ നടക്കും. ജില്ലാ നേതാക്കളുടെ തിരഞ്ഞെടുപ്പു നവംബര്‍ 30നു പൂര്‍ത്തിയാകും. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15നു നടക്കും. ദേശീയ പ്രസിഡന്റിനെ ഡിസംബര്‍ അവസാനമോ 2020 ജനുവരി ആദ്യമോ തിരഞ്ഞെടുക്കും. അതുവരെ അമിത് ഷാ തുടരും.
തിരഞ്ഞെടുപ്പിന്റെ ദേശീയ ചുമതലയുള്ള രാധാമോഹന്‍ സിങ് ഇക്കാര്യം അറിയിച്ചത്.
Discussion about this post