തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റ്. ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ടിനെതിരെ കെജിഎംഒഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു. പോലീസിന്റെ കുറ്റകരമായ അനാസ്ഥ മറയ്ക്കാനുള്ള ശ്രമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
Discussion about this post