ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം ജെഡി(യു)വിന്റെ മുതിര്‍ന്ന നേതാവുകൂടിയാണ്.
അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
Discussion about this post