ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സിംഗ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗിനെതിരായി ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ല.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. രാജ്യസഭാ എംപിയുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Discussion about this post