ദില്ലി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടിയുണ്ടായത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ വിലക്കിനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതില്‍ പറഞ്ഞു. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചില്ല. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് വ്യക്ത്മാക്കിയിരുന്നു.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലൈംഗീക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാന്‍ സാധിക്കുമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. സമാനമായ ഹര്‍ജികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും പരിഗണിക്കുന്നുണ്ട്. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Discussion about this post