ബെംഗളുരു: പതിനേഴ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യെദ്യൂരപ്പ് മന്ത്രിസഭ വികസിപ്പിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 25 ദിവസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ വിപുലപ്പെടുത്തുന്നത്.
ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക, കെ.എസ്. ഈശ്വരപ്പ, ബി ശ്രീരാമലു, എച്ച് നാഗേഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍.
Discussion about this post