ആലപ്പുഴ: ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത രണ്ട് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റി. ഇതുസംബന്ധിച്ച വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റിയത്. അരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ വീരേന്ദ്രകുമാറിനെ കായംകുളത്തേക്കും, വാഹനം ഓടിച്ചിരുന്ന അസിസ്റ്റന്റ് എസ്.ഐ സിദ്ധാര്‍ത്ഥിനെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥംലമാറ്റിയത്. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
സീറ്റ് ബെല്‍റ്റ് ഇടാതെ പൊലീസ് വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥരെ ബൈക്ക് യാത്രക്കാരനായ യുവാവ് സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
Discussion about this post